| Saturday, 18th January 2020, 8:18 pm

'പൗരത്വനിയമത്തെ എതിര്‍ക്കുന്നവരോട് എനിക്ക് ചോദിക്കാനു ള്ളത് ഇതാണ്'; പ്രതിപക്ഷത്തിന് വോട്ട് ബാങ്ക് രാഷ്ട്രീയം ഭയമെന്നും അമിത്ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗ്‌ളൂരു: പ്രതിപക്ഷ പാര്‍ട്ടികള്‍ പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്നത് അവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയപ്പെടുന്നതിനാലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളുടേയും ആക്രമണങ്ങളുടേയും ഉത്തരവാദികള്‍ അവര്‍ തന്നെയാണെന്നും അമിത്ഷാ ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പൗരത്വഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ അവര്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും നിയമത്തെക്കുറിച്ച് വ്യാജപ്രചാരണം നടത്തികൊണ്ടിരിക്കുകയാണ്. പൗരത്വനിയമത്തെ എതിര്‍ക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങള്‍ക്ക് ഇതിലൂടെ എന്താണ് നേടാനുള്ളതെന്നാണ്.’ അമിത് ഷാ പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ താന്‍ വെല്ലുവിളിക്കുന്നുവെന്നും അമിത്ഷാ പറഞ്ഞു.

അതേസമയം അമിത്ഷായുടെ കര്‍ണ്ണാടക സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.
കര്‍ണ്ണാടക സന്ദര്‍ശിക്കാനെത്തിയ അമിത്ഷാ എന്തുകൊണ്ട് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ വിമര്‍ശനം.

‘മിസ്റ്റര്‍ അമിത്ഷാ, നിങ്ങളുടെ വിഭജന നയം പറഞ്ഞുകൊണ്ട് ജനങ്ങളെ ബ്രെയിന്‍ വാഷ് ചെയ്യുന്ന സമയത്ത്, പ്രളയബാധിത പ്രദേശങ്ങളില്‍ നിങ്ങളില്‍ എന്തുകൊണ്ട് വീണ്ടും സന്ദര്‍ശനം നടത്തിയില്ല. കേന്ദ്രം അനുവദിച്ച പ്രളയാനന്തരഫണ്ട് മതിയോ എന്നതിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല.’? സിദ്ധരാമയ്യ ചോദിച്ചു.
ബി.ജെ.പി ജനാധിപത്യത്തേയും ഭരണഘടനയേയും ബഹുമാനിക്കുന്നില്ലേയെന്നും സിദ്ധരാമയ്യ ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more