ലോകം ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയ്യേറ്ററിലെ ഓസ്‌കാര്‍ പുരസ്‌കാര ദാന ചടങ്ങിലേക്ക് കണ്ണുനട്ടിരിക്കുമ്പോള്‍ അതേ സമയം തന്നെ സ്വന്തം നിലക്ക് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ബി.ജെ.പിയെ പരിഹസിച്ചാണ് പുരസ്‌കാര പ്രഖ്യാപനം.
ബെസ്റ്റ് ആക്ടര്‍ ഇന്‍ ആക്ഷന്‍ റോള്‍ പുരസ്‌കാരം കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് നല്‍കിയത്. പ്രജ്ഞാ താക്കൂറും യോഗി ആദിത്യനാഥുമായിരുന്നു മറ്റ് നോമിനികള്‍. മോദിയുടെ ’56 ഇഞ്ചും’ ‘വിയര്‍പ്പും കണ്ണീരുമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയതെന്നാണ് വിശദീകരണം.
It takes “56 inches” of “sweat & tears” to win this award. Here are the nominees & winner for best actor in an Action role. #Oscars pic.twitter.com/Y2Qe1IFemj
— Congress (@INCIndia) February 10, 2020
ബെസ്റ്റ് ആക്ടര്‍ ഇന്‍ നെഗറ്റീവ് റോള്‍ എന്ന വിഭാഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ആണ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. യോഗി ആദിത്യനാഥും അനുരാഗ് താക്കൂറുമായിരുന്നു മറ്റ് നോമിനികള്‍. നേരത്തെ ഗബ്ബര്‍സിംഗും മൊഗാംബോയുമൊക്കെയായിരുന്നു വില്ലന്‍മാര്‍. പുതിയ ഇന്ത്യ പുതിയ വില്ലന്‍മാരുടെ ഒരു കൂട്ടത്തെ തന്നെ സമ്മാനിച്ചിരിക്കുന്നുവെന്നാണ് വിശദീകരണം.
Gabbar Singh & Mogambo are menaces of the past, “New India” brings a new set of villains. Here are the nominees & winner for best actor in a Negative role. #Oscars pic.twitter.com/AGkohpT2qq
— Congress (@INCIndia) February 10, 2020
ബെസ്റ്റ് ആക്ടര്‍ ഇന്‍ കോമഡി റോള്‍ എന്ന പുരസ്‌കാരം നല്‍കിയിരിക്കുന്നത് ബി.ജെ.പി ദല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരിക്കാണ്. നിര്‍മ്മല സീതാരാമനും പിയൂഷ് ഗോയലുമാണ് മറ്റ് നോമിനികള്‍.
Gabbar Singh & Mogambo are menaces of the past, “New India” brings a new set of villains. Here are the nominees & winner for best actor in a Negative role. #Oscars pic.twitter.com/AGkohpT2qq
— Congress (@INCIndia) February 10, 2020
ബെസ്റ്റ് ആക്ടര്‍ ഇന്‍ ഡ്രമാറ്റിക് റോള്‍ എന്ന പുരസ്‌കാരം നല്‍കിയിരിക്കുന്നത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനാണ്. പുരസ്‌കാരം പ്രഖ്യാപിച്ച് പുറത്ത് വിട്ട എല്ലാ വീഡിയോകളും ട്വിറ്ററില്‍ വൈറലായി.
Monologues, photoshoots, sweat & tears, what’s politics without a little drama. Here are the nominees for best actor in a Dramatic role. #Oscars pic.twitter.com/Ow6QeKLq5M
— Congress (@INCIndia) February 10, 2020