| Sunday, 5th January 2020, 5:18 pm

കോണ്‍ഗ്രസില്‍ നേതൃമാറ്റങ്ങള്‍ വരുന്നു; രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനാവുമോ?, ഡി.കെ കര്‍ണാടക അദ്ധ്യക്ഷ സ്ഥാനത്തേക്ക്, കെ.സി വേണുഗോപാലിനെ കര്‍ണാടക ചുമതലയില്‍ നിന്ന് മാറ്റിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കോണ്‍ഗ്രസ് നേതൃസ്ഥാന മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലും നേതൃമാറ്റം ഉണ്ടാവും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അസം, ബീഹാര്‍, കര്‍ണാടക, ഒഡീഷ, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ജമ്മു& കശ്മീര്‍, ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് നേതൃമാറ്റം നടക്കുക.കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവരുമെന്ന് സൂചനകളുണ്ട്. ഭാരത് ബച്ചാവോ റാലിയിലെ രാഹുല്‍ ഗാന്ധിയുടെ കട്ടൗട്ടുകള്‍ അതിന് തെളിവാണെന്നാണ് പാര്‍ട്ടിയുമായി ബന്ധമുള്ളവരുടെ നിരീക്ഷണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കര്‍ണാടകത്തില്‍ സംസ്ഥാന അദ്ധ്യക്ഷനായി ഡി.കെ ശിവകുമാറിന്റെ പേരാണ് ഒന്നാം സ്ഥാനത്തുള്ളത്. ഡി.കെ ശിവകുമാറല്ലെങ്കില്‍ മാത്രം എം.ബി പാട്ടീല്‍ അദ്ധ്യക്ഷനാവും.

കര്‍ണാടകത്തിന്‍രെ ഉത്തരവാദിത്വമുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്ന സ്ഥാനത്ത് നിന്ന് കെ.സി വേണുഗോപാലിനെ മാറ്റും. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തന്നെ ഉത്തരവാദിത്വങ്ങളുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയിലുള്ള തനിക്ക് കര്‍ണാടകത്തിന്റെ പ്രത്യേക ഉത്തരവാദിത്വം എന്നത് മാറ്റി തരണമെന്ന കെ.സി വേണുഗോപാലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഈ മാറ്റം.

We use cookies to give you the best possible experience. Learn more