ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാജ്യത്ത് കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ നിര്‍ദേശിച്ചു.
കൊറോണ വൈറസിനെതിരെ സര്‍ക്കാര്‍ നട
ത്തുന്ന എല്ലാ പോരാട്ടങ്ങള്‍ക്ക് പിന്നിലും കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും അണിനിരക്കും. ആവശ്യമെങ്കില്‍ ഏത് തരത്തിലുള്ള അടിയന്തിര സേവനങ്ങളും പാര്‍ട്ടി ഒരുക്കുമെന്നും അജയ് മാക്കെന്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. കൊവിഡ് 19 പടരുന്നത് മൂലം സംഭവിക്കുന്നത് ലോകമഹായുദ്ധകാലത്ത് പോലും ബാധിക്കാത്ത തരം പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍ച്ച് 22 ന് ജനത കര്‍ഫ്യുപ്രഖ്യാപിക്കുന്നുവെന്നും അന്നേദിവസം ആരും തന്നെ പുറത്തിറങ്ങരുതെന്നും മോദി പറഞ്ഞു.