ദുഷ്യന്ത് ചൗതാലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്; എന്തും ചെയ്യാന്‍ ഹൂഡയ്ക്ക് അനുവാദം നല്‍കി സോണിയാ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2019, 11:38 am
ഹരിയാനയില്‍ ജെ.ജെ.പി അദ്ധ്യക്ഷന്‍ ദുഷ്യന്ത് ചൗതാലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. ഹരിയാനയില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭരണം ലഭിക്കില്ലെന്നുള്ള സൂചനകള്‍ വന്നുകൊണ്ടിരിക്കേയാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം.
നിലവില്‍ ബി.ജെ.പി 39 സീറ്റിലാണ് ലീഡ് നേടിയത്. ഭരണം ലഭിക്കണമെങ്കില്‍ 47 സീറ്റുകളില്‍ വിജയിക്കേണ്ടതുണ്ട്. ഇതിലേക്ക് ബി.ജെ.പി എത്തില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
കോണ്‍ഗ്രസ് 31 സീറ്റിലാണ് ലീഡ് നേടിയിരിക്കുന്നത്. ജെ.ജെ.പി 12 സീറ്റിലും. കോണ്‍ഗ്രസും ജെ.ജെ.പിയും സഖ്യത്തിലെത്തിയാല്‍ അധികാരത്തിലെത്താം. ഇതിനെ തുടര്‍ന്നാണ് ദുഷ്യന്ത് ചൗതാലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്.
ഹരിയാനയില്‍ എന്ത് തീരുമാനമെടുക്കാനും മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ സിംഗ് ഹൂഡയ്ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അനുവാദം നല്‍കി കഴിഞ്ഞു.