ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിനെതിരെ സഭയില്‍ നോട്ടീസ്
national news
ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിനെതിരെ സഭയില്‍ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th November 2019, 11:50 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും മന്‍മോഹന്‍ സിംഗിന്റേയും എസ്.പി.ജി.സുരക്ഷ പിന്‍വലിച്ചതിനെതിരെ ലോക്‌സഭയില്‍ നോട്ടീസ് നല്‍കി പാര്‍ട്ടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗാന്ധികുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത്. നേരത്തെ തന്നെ അദ്ദേഹം ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

അവര്‍ ചെയ്ത തെറ്റ് എന്താണെന്നും സര്‍ക്കാര്‍ എന്തിനാണ് പ്രതിപക്ഷത്തെ ഉന്നംവെക്കുന്നതെന്നും അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.

കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു സോണിയാ ഗാന്ധിയുടേയും രാഹുലിന്റെയും പ്രിയങ്കയും എസ്.പി.ജി സുരക്ഷ കേന്ദ്രം എടുത്തുകളഞ്ഞത്. സി.ആര്‍.പി.എഫിന്റെ സെഡ്പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ ഗാന്ധികുടുംബത്തിനുള്ളത്.

ഇന്നലെ ലോക്‌സഭയിലെ ശീതകാല സമ്മേളനത്തില്‍ സോണിയാ ഗാന്ധി എത്തിയത് എസ്.പി.ജി. സുരക്ഷ ഇല്ലാതെയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ