ന്യൂദല്‍ഹി: കോണ്‍ഗ്രസിനുള്ളില്‍ വിമത ശബ്ദമുയര്‍ത്തി മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്തും. കോണ്‍ഗ്രസ് തന്നെ അവഗണിക്കുകയാണെന്നും താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിശ്രമിക്കുകയാണെന്നും ധ്വനി ഉണര്‍ത്തുന്ന നിരവധി ട്വീറ്റുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ഗാന്ധികുടുംബവുമായി അടുത്തബന്ധമാണ് റാവത്തിനുണ്ടായിരുന്നത്. എന്നാല്‍ ട്വീറ്റുകളിലുടനീളം കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തുകയാണ് റാവത്ത്.
തെരഞ്ഞെടുപ്പ് അടുത്തിട്ടും സംഘടനാപരമായി ഒരു ചുമതലയും തന്നെ ഏല്‍പ്പിക്കുന്നില്ലെന്നാണ് റാവത്ത് പറയുന്നത്.
‘തെരഞ്ഞെടുപ്പിന്റെ സമുദ്രത്തില്‍ നമുക്ക് നീന്തേണ്ടതുണ്ട്. എന്നിട്ടും സംഘടന എന്നെ അവഗണിക്കുകയോ അല്ലെങ്കില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുകയോ ചെയ്യുന്നു. ഇത് വിചിത്രമായി തോന്നുന്നില്ലേ? നമുക്ക് സഞ്ചരിക്കേണ്ട സമുദ്രത്തില്‍, അധികാരമുള്ളവര്‍ നിരവധി മുതലകളെ അഴിച്ചുവിട്ടിട്ടുണ്ട്. ഞാന്‍ ആരെയാണോ പിന്തുടരേണ്ടത്, അവരുടെ ആളുകള്‍ എന്റെ കയ്യുംകാലും കെട്ടിയിട്ടിരിക്കുകയാണ്,’ റാവത്ത് പറഞ്ഞു.
പരമാവധി ചെയ്ത് കഴിഞ്ഞെന്നും ഇനി വിശ്രമിക്കാനുള്ള സമയമായെന്നും റാവത്ത് പറയുന്നു. അതേസമയം വെല്ലുവിളികളെ നേരിടാന്‍ താന്‍ അശക്തനല്ലെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറയുന്നു.
‘ആകെ ആശയക്കുഴപ്പത്തിലാണ്. പുതുവര്‍ഷം വഴികാണിച്ചു തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എനിക്കുറപ്പുണ്ട്, കേദാര്‍നാഥ് (ശിവന്‍) എനിക്ക് വഴികാണിച്ചു തരുമെന്ന്,’ റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറിലൊരാളെന്നാണ് റാവത്തിനെ വിശേഷിപ്പിക്കുന്നത്. പഞ്ചാബിന്റെ ചുതലയുണ്ടായിരുന്ന ഹരീഷ് റാവത്ത് ഉത്തരാഖണ്ഡിന്റെ മുന്‍ മുഖ്യമന്ത്രിയാണ്.
ഇരു സംസ്ഥാനങ്ങളും 2022 ല്‍ തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ റാവത്ത് ഉയര്‍ത്തുന്ന കലാപക്കൊടി തിരിച്ചടിയുണ്ടാക്കുമെന്നുറപ്പാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Congress’ New Problem Seems To Be Harish Rawat, Trusted Aide To Gandhis