ജയ് ഷായെ ബി.സി.സി.ഐ സെക്രട്ടറിയാക്കുന്നത് പോലെയല്ല നീറ്റ് പരീക്ഷ: ഷാഫി പറമ്പില്‍
Kerala News
ജയ് ഷായെ ബി.സി.സി.ഐ സെക്രട്ടറിയാക്കുന്നത് പോലെയല്ല നീറ്റ് പരീക്ഷ: ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th June 2024, 9:54 pm

ന്യൂദല്‍ഹി: എല്‍.കെ.ജി പരീക്ഷകള്‍ക്ക് നീറ്റ് പരീക്ഷയേക്കാള്‍ വിശ്വാസ്യതയുണ്ടെന്ന് കോണ്‍ഗ്രസ് എം.പി ഷാഫി പറമ്പില്‍. നീറ്റ് പരീക്ഷയില്‍ നിന്ന് പുറത്തുവരുന്നത് നമ്മുടെ ഭാവി ഡോക്ടര്‍മാരാണ്. കേന്ദ്ര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായെ ബി.സി.സി.ഐയില്‍ നിയമിക്കുന്നത് പോലെ നീറ്റ് പരീക്ഷാ പ്രക്രിയയെ പരിഗണിക്കാനാവില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Also Read: സർദാർ സരോവർ പദ്ധതി: കുടിയിറക്കപ്പെട്ട ദളിത്, ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാവശ്യപ്പെട്ട് മോദിക്ക് കത്ത്

നീറ്റ് ക്രമക്കേടില്‍ ബന്ധപ്പെട്ട മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. അവര്‍ ഗ്യാലറിയിലിരുന്ന് കളി കാണുകയാണ്. എന്തുകൊണ്ടാണ് ഇപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read: 18ാമത് ലോക്‌സഭയുടെ ആദ്യ സമ്മേളനം: ഭരണഘടന ഉയർത്തി ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം

കൃത്യതയോടും വൃത്തിയോടും കൂടിയല്ല നീറ്റ് പരീക്ഷ നടന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. രാജ്യത്തിന്റെ ഭാവി തകര്‍ക്കുക എന്നത് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണെന്നും എം.പി ചൂണ്ടിക്കാട്ടി. ഈ ക്രൂരത രാജ്യത്തെ യുവാക്കള്‍ക്ക് നേരെയും കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കുന്നു. മോദിയും ബി.ജെ.പി സര്‍ക്കാരും രാജ്യത്തെ യുവാക്കളെ വെല്ലുവിളിക്കുകയാണെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള കുറവ്; വിമാനത്തിന് പുറമെ അയോധ്യയിലേക്കുള്ള ട്രെയിന്‍, ബസ് സര്‍വീസുകളും വെട്ടിക്കുറച്ചു

നീറ്റ് പരീക്ഷാ ക്രമങ്ങള്‍ മെറിറ്റിനെ സംബന്ധിച്ചുള്ള വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര പരീക്ഷകളിലെ ക്രമക്കേട് ഏറ്റെടുക്കാന്‍ ഒരാള്‍ പോലും പടിയിറങ്ങി വരുന്നില്ലെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.

ഈ വിഷയത്തില്‍ ഒരു അന്വേഷണത്തിന് ഉത്തരവിട്ടത് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും സമ്മര്‍ദത്തിന് വഴങ്ങിയാണെന്നും എം.പി പറഞ്ഞു. കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി ഇതില്‍ മുഖ്യ പങ്കുവഹിച്ചുവെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Congress MP Shafi Parampil said that LKG exams are more reliable than NEET exams