ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ബി.ജെ.പി സര്‍ക്കാറിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. മോദിയും ബി.ജെ.പി വക്താക്കളും കോണ്‍ഗ്രസ് പ്രകടനപത്രികയെ മനഃപൂര്‍വ്വം, വിദ്വേഷബുദ്ധിയോടെ വളച്ചൊടിക്കുകയാണെന്ന് ചിദംബരം പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട വ്യാപാരികള്‍ക്കും കീഴടങ്ങിയതായും ചിദംബരം പറഞ്ഞു.
കര്‍ഷകര്‍ക്ക് വ്യത്യസ്തമായതും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാവുന്നതുമായ വിപണികള്‍ ആവശ്യമാണെന്നും ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസ് നല്‍കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക് സ്വതന്ത്രമായി വ്യാപാരം നടത്താന്‍ അവസരമൊരുക്കുന്നത് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ കമ്പനികള്‍ / ഓര്‍ഗനൈസേഷനുകള്‍ എന്നിവയെ സാങ്കേതികവിദ്യ ഉഫയോഗിക്കുന്നതിലേക്ക് എത്തിക്കാന്‍ പ്രാപ്തരാക്കുമെന്നും വലിയ ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും സ്വതന്ത്രമായി വ്യാപാരം നടത്താന്‍ സഹായിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നെന്നും. ചിദംബരം ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു.
കര്‍ഷകര്‍ക്ക് നീതി ലഭിക്കുന്നതിനായി ഏതറ്റംവരെ പോകാനും തയ്യാറാണെന്ന് ഹര്‍സിമ്രത് പറഞ്ഞിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരെ പഞ്ചാബിലും ഹരിയാനയിലും വ്യാപകപ്രതിഷേധമാണ് നടക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക