| Saturday, 24th March 2018, 4:56 pm

' ഒരാളുടെ മണ്ടന്‍ തീരുമാനത്തിന്റെ പേരില്‍ അനേകം പേരുടെ ജീവിതം നഷ്ടപ്പെട്ടതിന്റെ ഓര്‍മ്മദിനമാണിന്ന്'; നോട്ടുനിരോധനത്തിന്റെ 500 ാം ദിനത്തില്‍ മോദിക്കെതിരെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ടുനിരോധനത്തിന്റെ 500 ാം ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസിന്റെ രൂക്ഷവിമര്‍ശനം. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് ഇന്നേക്ക് 500 ദിവസമാകുന്നു. ഒരാളുടെ മണ്ടത്തരം കൊണ്ട് ജീവിതം നഷ്ടപ്പെട്ടുപോയ അനേകം പേരെ ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഡെമോ ഡിസാസ്റ്റര്‍ എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ്.

2016 നവംബര്‍ എട്ടിനായിരുന്നു രാജ്യത്ത് 1000, 500 രൂപയുടെ കറന്‍സികള്‍ അസാധുവാക്കിയത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു കറന്‍സികള്‍ അസാധുവാക്കിയ വിവരം അറിയിച്ചത്.


Also Read:  നീരവ് മോദിയുടെ അപ്പാര്‍ട്ടമെന്റില്‍ റെയ്ഡ്; 10 കോടി രൂപയുടെ വജ്ര മോതിരമടക്കം 26 കോടി രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തു


പൊടുന്നനെയുള്ള സാമ്പത്തിക പരിഷ്‌കാരം മൂലം നിരവധി പേരാണ് വലഞ്ഞിരുന്നത്. മാറ്റിയെടുക്കാന്‍ ആവശ്യത്തിന് കറന്‍സികള്‍ ബാങ്കുകളില്‍ എത്താതിരുന്നതും ആളുകളെ ബുദ്ധിമുട്ടിച്ചു.

ബാങ്കുകളില്‍ ക്യൂ നിന്ന് ആളുകള്‍ കുഴഞ്ഞ് വീണ് മരിക്കുകയും ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയും ഉണ്ടായിരുന്നു.

Watch This Video

Latest Stories

We use cookies to give you the best possible experience. Learn more