| Wednesday, 20th December 2017, 7:53 pm

എല്ലാ യുവതീ യുവാക്കളുടെയും ശ്രദ്ധയ്ക്ക്...വിവാഹം കഴിക്കുന്നതിന് മുന്‍പ് ബി.ജെ.പിയുടെ അനുമതി വാങ്ങുക; കോഹ്‌ലിയുടെ വിവാഹത്തെ വിമര്‍ശിച്ച ബി.ജെ.പിയെ പരിഹസിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിരാട് കോഹ്‌ലിയുടെയും അനുഷ്‌കാ ശര്‍മ്മയുടെയും വിവാഹം ഇറ്റലിയില്‍ നടന്നതിനെതിരെ രംഗത്തെത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ്. വിവാഹം കഴിക്കാന്‍ ബി.ജെ.പിയുടെ അനുമതി വാങ്ങണോ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയുടെ ചോദ്യം. ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം.

“ആരെയാണ് വിവാഹം കഴിക്കുന്നത്, വിവാഹത്തിന്റെ വേദി, വിവാഹത്തിലെ ആഘോഷപരിപാടികള്‍, വിവാഹ വേദിയില്‍ വിളമ്പുന്ന ഭക്ഷണം എന്നീ കാര്യങ്ങളില്‍ ബി.ജെ.പി നേതാക്കളില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങണം.”

കോഹ്‌ലി പണവും പദവിയും നേടിയത് ഇന്ത്യയില്‍ നിന്നാണെന്നും എന്നാല്‍, വിവാഹം ഇറ്റലിയില്‍ വച്ച് നടത്തി കോടിക്കണക്കിന് രൂപ വിദേശികള്‍ക്ക് രാജ്യത്തിന് നല്‍കിയെന്നുമായിരുന്നു ബി.ജെ.പി എം.എല്‍.എ പന്നാലാല്‍ പറഞ്ഞിരുന്നത്.

രാമന്റേയും കൃഷ്ണന്റേയും വിക്രമാദിത്യന്റേയും യുധിഷ്ഠിരന്റേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണിത്. എന്നാല്‍, കോഹ്ലിക്ക് മാത്രം വിവാഹം കഴിക്കാന്‍ വിദേശരാജ്യത്തെ ആശ്രയിക്കേണ്ടി വന്നു. ഇത് കൊഹ്ലി രാജ്യസ്നേഹിയല്ലെന്നാണ് തെളിയിക്കുന്നതെന്നായിരുന്നു പന്നാലാല്‍ പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more