മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുനേരെ കോണ്‍ഗ്രസ് എം.എല്‍.എ ചത്തമീന്‍ എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. എം.എല്‍.എയായ നിതേഷ് റാനെയാണ് സിന്ധുഡര്‍ഗ് അഡീഷണല്‍ കമ്മീഷണര്‍ (ഫിഷറീസ്)നുനേരെ മീന്‍ എടുത്തെറിഞ്ഞത്.
കൊങ്കണ്‍ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
പ്രാദേശിക വാര്‍ത്താ ചാനലുകളാണ് വീഡിയോ പുറത്തുവിട്ടത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് എം.എല്‍.എയുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്.
“സിന്ധ്ബര്‍ഗില്‍ രണ്ടുതരം മത്സ്യത്തൊഴിലാളികളുണ്ട്. പരമ്പരാഗത രീതിയില്‍ മത്സ്യബന്ധനം നടത്തുന്നവരും പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മത്സ്യബന്ധനം നടത്തുന്നവരും.” റാണെ പി.ടി.ഐയോടു പറഞ്ഞു.
രണ്ടാമത്തെ വിഭാഗം ആദ്യത്തെ വിഭാഗത്തിന്റെ മേഖലയില്‍ തുടര്‍ച്ചയായി കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
#WATCH: Congress MLA Nitesh Rane threw a fish at Additional Commissioner fisheries, Kankavli while complaining over fishermen issue pic.twitter.com/XkbYDb5sZd
— ANI (@ANI_news) July 7, 2017