| Tuesday, 31st March 2020, 9:35 pm

ജൈവ യുദ്ധത്തിന് പ്രേരിപ്പിച്ചതിന് ചൈനയ്‌ക്കെതിരെ കോടതിയെ സമീപിക്കണം, ഒരു ലക്ഷം കോടി രൂപ നഷ്ടപരിഹാരം ഈടാക്കണം; കോണ്‍ഗ്രസ് എം.എല്‍.എ വിദേശകാര്യമന്ത്രിക്ക് കത്തെഴുതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജൈവ യുദ്ധത്തിന് പ്രേരിപ്പിച്ചതിന് ചൈനയ്‌ക്കെതിരെ അന്താഷ്ട്ര കോടതിയെ സമീപിക്കണമെന്നാവശ്യപ്പെട്ട് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ നിനോംഗ് എറിങ്. ഒരു ലക്ഷം കോടി രൂപ നഷ്ടപരിഹാരം ഈടാക്കണമെന്നും എം.എല്‍.എ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.

ചൈനയില്‍ ആരംഭിച്ച കൊവിഡ് 19 ലോകത്തെമ്പാടുമായി 787,000പേര്‍ക്കാണ് ബാധിച്ചത്. ഇന്ത്യയില്‍ ഇത് വരെ 1250 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അന്താരാഷ്ട്ര കോടതിയെ പോലുള്ള അന്താരാഷ്ട്ര ഫോറങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമായും ജൈവയുദ്ധത്തിന് പ്രേരിപ്പിച്ചതിന് ചൈനക്കെതിരെ കേസ് കൊടുക്കണം. ഒരു ലക്ഷം കോടി രൂപ നഷ്ടപരിഹാരം ഈടാക്കണം’, നിനോംഗ് എറിങ് കത്തില്‍ കുറിച്ചു.

കൊവിഡ് 19 സാമ്പത്തിക വ്യവസ്ഥയെ ബാധിക്കാനുള്ള സാധ്യതയെ മുന്‍നിര്‍ത്തി 4.88 ലക്ഷം കോടി രൂപ കടം വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍-സെപ്തംബര്‍ പാദത്തിലാണ് ഈ തുക കടം വാങ്ങുക.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്ക് ആകെ വാങ്ങാന്‍ കഴിയുന്ന കടത്തിന്റെ 63%ആണ് ഈ തുക. ആഴ്ചയില്‍ 19000 കോടി രൂപയെന്ന നിലക്കാണ് ഈ തുക വാങ്ങുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more