കൊച്ചി: അയോധ്യ രാമക്ഷേത്ര നിര്‍മാണ നിധിയിലേക്ക് സംഭാവന നല്‍കിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിശദീകരണവുമായി പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി. ആര്‍.എസ്എസ് പ്രവര്‍ത്തകര്‍ കബളിപ്പിച്ചുവെന്നാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം.
ഒരു ക്ഷേത്രത്തിലേക്കുള്ള വഴിപാടാണെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. വാങ്ങിയ ശേഷം രാമക്ഷേത്രത്തിന്റെ ഒരു ഫോട്ടോയും രസീതും തന്നു.
ഇതിന് ശേഷമാണ് താന്‍ പറ്റിക്കപ്പെട്ടതായി മനസിലായതെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
ആയിരം രൂപയാണ് അയോധ്യ രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് എല്‍ദോസ് കുന്നപ്പിള്ളി നല്‍കിയത്.
തുക കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഭവ്യമായ രാമക്ഷേത്ര നിധിയിലേക്ക് തുക കൈമാറുന്നത് ഭാഗ്യമായി കരുതുന്നുവെന്ന് ഏല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞതായാണ് വാര്‍ത്തകളും വന്നത്.
നേരത്തെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് പിരിവിന്റെ ഉദ്ഘാടനം ആലപ്പുഴ ഡി.സി.സി ഉപാധ്യക്ഷന്‍ രഘുനാഥപ്പിള്ള ഉദ്ഘാടനം ചെയ്തിരുന്നത് വിവാദമായിരുന്നു. വിശ്വാസി എന്ന നിലയിലാണ് പരിപാടി ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു രഘുനാഥന്‍ നല്‍കിയ വിശദീകരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Congress MLA Eldose Kunnappilli gives ram temple fund then explains RSS workers made fraud him