ഛത്തീസ്ഗഡ്: കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയും ഛത്തീസ്ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മനോജ് സിങ് മാണ്ഡവി(58) അന്തരിച്ചു. ഞായറാഴ്ച പുലർച്ചയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ധംതാരിയിലുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പുലർച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംസ്ഥാന കോൺഗ്രസ് വക്താവ് സുശീൽ ആനന്ദ് ശുക്ല യാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൽ പുറത്തുവിട്ടത്.
മനോജ് സിങ് മാണ്ഡവിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. കാൺകെർ ജില്ലയിലെ ഭാനുപ്രതാപ്പുർ മണ്ഡലത്തിൽ നിന്നുളള എം.എൽ.എയാണ് മനോജ് സിങ് മാണ്ഡവി.
മൂന്ന് തവണ എം.എൽ.എ മനോജ് സിങ് മാണ്ഡവി ആയിട്ടുണ്ട്. ബസ്തർ മേഖലയിൽ നിന്നുളള ആദിവാസി നേതാവ് കൂടിയായിരുന്നു മാണ്ഡവി. 2000-2003 കാലയളവിൽ അജിത് ജോഗി സർക്കാരിൽ ആഭ്യന്തര, ജയിൽ വകുപ്പ് സഹമന്ത്രിയായിരുന്നു മാണ്ഡവി.
മാണ്ഡവിയുടെ അന്ത്യകർമ്മങ്ങൾ കാങ്കറിലെ നതിയ നവഗാവിൽ നടക്കും.
Content Highlight: Congress MLA dies of heart attack