റായ്ബറേലി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 51 ലക്ഷം രൂപ സംഭാവന നല്‍കി കോണ്‍ഗ്രസ് എം.എല്‍.എ. ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിംഗാണ് വന്‍തുക സംഭാവന നല്‍കിയത്.
എന്നെ പിന്തുണയ്ക്കുന്നവരെ പ്രതിനിധീകരിച്ചാണ് വിശ്വ ഹിന്ദു പരിഷത്തിന് രാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള സംഭാവന നല്‍കുന്നത്. എല്ലാവരും ക്ഷേത്രത്തിനായി സംഭാവന നല്‍കുന്നുണ്ട്, അതിഥി സിംഗ് പറഞ്ഞു.
നേരത്തെ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങിനെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
രാമക്ഷേത്ര നിര്‍മാണത്തിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഭാവന നല്‍കിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ക്ഷേത്രനിര്‍മാണത്തിന് സംഭാവന നല്‍കിയിട്ടുണ്ട്.
5,00,100 രൂപയാണ് രാഷ്ട്രപതി സംഭാവനയായി നല്‍കിയത്. വ്യാഴാഴ്ച മുതല്‍ രാമക്ഷേത്ര നിര്‍മാണത്തിന് ദേശീയ തലത്തില്‍ ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു. ഫെബ്രുവരി 27നാണ് ഫണ്ട് ശേഖരണം അവസാനിക്കുന്നത്.
മൂന്നരവര്‍ഷം കൊണ്ട് രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ക്ഷേത്ര സമുച്ചയത്തിന്റെ നിര്‍മാണത്തിന് 1,100 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് മാത്രമായി 300 മുതല്‍ 400 കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക