ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിന് മുമ്പ് കാണാതായ കോണ്‍ഗ്രസ് എം.എല്‍.എ ശ്രീമന്ത് പാട്ടീല്‍ മുംബൈ ആശുപത്രിയില്‍. നെഞ്ചുവേദനയെത്തുടര്‍ന്നാണ് എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അനാരോഗ്യം കാരണം നിയമസഭയിലെത്താനാകില്ലെന്ന് പാട്ടീല്‍ അറിയിച്ചിട്ടുണ്ട്. ബംഗളൂരു പൊലീസ് മുംബൈയിലെത്തി ശ്രീമന്ത് പാട്ടീലിന്റെ മൊഴിയെടുത്തു.
എം.എല്‍.എയെ ബി.ജെ.പി തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.
ബുധനാഴ്ച വൈകീട്ടോടെ എം.എല്‍.എയെ കാണാതായെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം അദ്ദേഹം ഡോക്ടറെ കാണാന്‍ പോയതാണെന്നായിരുന്നു കെ.പി.സി.സിയുടെ വിശദീകരണം. ഇന്നലെ രാവിലെ എം.എല്‍.എ തിരികെയെത്തുമെന്നും കെ.പി.സി.സി പറഞ്ഞിരുന്നു.
ബുധനാഴ്ച വൈകീട്ട് ജി.പരമേശ്വരയ്യയും കെ.പി.സി.സി അധ്യക്ഷനുമെല്ലാം എം.എല്‍.എമാരെ കണ്ടിരുന്നു. എന്നാല്‍ ഈ കുട്ടത്തില്‍ ശ്രീമന്ത് പാട്ടീല്‍ ഉണ്ടായിരുന്നില്ല.
ശ്രീമന്ത് ഹള്ളിയിലെ പ്രകൃതി റിസോര്‍ട്ടിലായിരുന്നു എം.എല്‍.എമാര്‍ ഉണ്ടായിരുന്നത്. ഫോണ്‍ റിസോര്‍ട്ടില്‍ തന്നെ വെച്ചിട്ടാണ് എം.എല്‍.എ പുറത്തുപോയത്.
WATCH THIS VIDEO: