പാലക്കാട്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പാലക്കാട് കല്‍പ്പാത്തി വാര്‍ഡിലെ കൗണ്‍സിലറായ ശരവണനാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
സി.പി.ഐ.എമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്. സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്.
ശരവണന്‍ ഇന്ന് ബി.ജെ.പി ഓഫീസില്‍ എത്തിയിരുന്നു. നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാജിവെച്ച ശേഷം കാണാതായ കോണ്‍ഗ്രസ് കൗണ്‍സിലറാണ് ശരവണന്‍. ഇന്ന് വൈകിട്ടോടെയായിരുന്നു അദ്ദേഹം ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഓഫീസിലെത്തിയത്.
ബി.ജെ.പി ഭരണസമിതിക്കെതിരായ അവിശ്വാസം ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു ശരവണന്റെ രാജി. ഇതോടെ ബി.ജെ.പി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു.
52 അംഗ നഗരസഭയില്‍ ബി.ജെ.പി 24, കോണ്‍ഗ്രസ് 13, മുസ്‌ലിം ലീഗ് 4, സി.പി.ഐ.എം 9, വെല്‍ഫെയര്‍ പാര്‍ട്ടി 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.
WATCH THIS VIDEO: