കോണ്‍ഗ്രസിന് ഉടനടി പുതിയ അധ്യക്ഷനില്ല; തെരഞ്ഞെടുപ്പ് അടുത്ത  വര്‍ഷമെന്ന് സൂചന
national news
കോണ്‍ഗ്രസിന് ഉടനടി പുതിയ അധ്യക്ഷനില്ല; തെരഞ്ഞെടുപ്പ് അടുത്ത  വര്‍ഷമെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th October 2021, 1:34 pm

 

ന്യൂദല്‍ഹി: പൂര്‍ണ സമയ കോണ്‍ഗ്രസ് അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം സെപ്റ്റംബറില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അടിയന്തരമായി പ്രവര്‍ത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. സംഘടന തെരഞ്ഞെടുപ്പ് തീയതി യോഗത്തില്‍ തീരുമാനിക്കുമെന്നാണ് കരുതുന്നത്.

യോഗത്തില്‍ ജി 23 നേതാക്കള്‍ക്കെതിരെ സോണിയാ ഗാന്ധി പരോക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു.

താന്‍ കോണ്‍ഗ്രസിന്റെ പൂര്‍ണ സമയ പ്രസിഡന്റാണെന്ന് സോണിയ യോഗത്തില്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമാണെന്നും തന്നോട് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയണമെന്നും മാധ്യമങ്ങളിലൂടെയല്ല ഇക്കാര്യങ്ങള്‍ അറിയിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Congress Meeting Updates