മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം ഒന്നിച്ചുനിന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അടുത്ത തവണ ഭരണം പിടിക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര പി.ഡബ്ല്യു.ഡി വകുപ്പ് മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീല്‍. മുന്നണിയ്ക്കുള്ളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെയാണ് ബി.ജെ.പി മന്ത്രിയുടെ മുന്നറിയിപ്പ്.
” ശിവസേനയുമായുള്ള സഖ്യം തുടരുക എന്നത് ബി.ജെ.പിയ്ക്ക് ആവശ്യമാണ്. സഖ്യം തകരുകയാണെങ്കില്‍ കോണ്‍ഗ്രസ് അടുത്ത തവണ അധികാരത്തില്‍ വരും. ”
ALSO READ: നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിംഗിനിടെ വിമാനം തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം
അതേസമയം പല്‍ഘാര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ശിവസേനയുടെ നീക്കം തെറ്റായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി എം.പി ചിന്തമാന്‍ വനഗയുടെ നിര്യാണത്തെത്തുടര്‍ന്നാണ് പല്‍ഘാര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പല്‍ഘാര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി ബി.ജെ.പി-ശിവസേന തര്‍ക്കം നിലനിന്നിരുന്നു.
നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പി നേതൃത്വത്തിനെയും വിമര്‍ശിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു.
ALSO READ: പ്രണയിച്ച് വിവാഹം കഴിച്ചു; കോട്ടയത്ത് നവവരനെ തട്ടിക്കൊണ്ടുപോയി
ബി.ജെ.പിക്ക് നല്ലത് തെരഞ്ഞെടുപ്പ് നടത്തുന്നത് നിര്‍ത്തിവെച്ച് ദല്‍ഹിയില്‍ നിന്ന് നേരിട്ട് മുഖ്യമന്ത്രിമാരെ നിയമിക്കുന്നതാണെന്നും അങ്ങനെയെങ്കില്‍ മോദിക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ വിദേശത്ത് പര്യടനത്തിന് പോകാമെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.
“നിങ്ങള്‍ ഇതുപോലെ മുഖ്യമന്ത്രിമാരെ നിയമിക്കുകയാണെങ്കില്‍ പിന്നെ എന്തിനാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ദല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രിമാരെ നിയമിച്ചോളൂ. അങ്ങനെയെങ്കില്‍ മോദിയുടെ വിദേശ പര്യടനങ്ങള്‍ക്ക് മുടക്കമുണ്ടാവുകയില്ല” താക്കറെ പറഞ്ഞു.
WATCH THIS VIDEO: