| Tuesday, 13th August 2019, 10:53 am

ബംഗാളില്‍ ബി.ജെ.പിയ്‌ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസ്-തൃണമൂല്‍ ധാരണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ബി.ജെ.പിയ്‌ക്കെതിരെ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് ധാരണയായതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് ബജറ്റ് സെഷനിലെ സമ്മേളനത്തിനിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ ചീഫ് വിപ്പ് കല്യാണ്‍ ബാനര്‍ജിയും ചര്‍ച്ച നടത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദബരവും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുദീപ് ബന്ധോപാധ്യായയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. സഖ്യം സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചയായിരുന്നു ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നേരത്തെ ഒന്നാം യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ആണവ കരാറിന്റെ പേരില്‍ ഇടത് പാര്‍ട്ടികള്‍ പിന്‍വലിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിച്ചിരുന്നു.

2013 ലാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം ഉപേക്ഷിച്ചത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് 43.3 ശതമാനവും ബി.ജെ.പിയ്ക്ക് 40.3 ശതമാനം വോട്ടും ഷെയറുമായിരുന്നു ലഭിച്ചിരുന്നത്. ഇടത് പാര്‍ട്ടികള്‍ക്ക് 6.3 ശതമാനവും കോണ്‍ഗ്രസിന് 5.6 ശതമാനം വോട്ടും ലഭിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more