ന്യൂദല്‍ഹി: കഴിഞ്ഞ 7 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ നേതാക്കളെ നഷ്ടമായ പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന് റിപ്പോര്‍ട്ട്.
സ്ഥാനാര്‍ത്ഥികളും എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ നിരവധി നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് മറ്റ് പാര്‍ട്ടികളിലേക്ക് പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്.
2014-2021 കാലയളവില്‍ നടന്ന വോട്ടെടുപ്പില്‍ 222 ഇലക്ടറല്‍ സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസില്‍ നിന്ന് മറ്റ് പാര്‍ട്ടികളില്‍ ചേരുകയും 177 എം.പിമാരും എം.എല്‍എ.മാരും പാര്‍ട്ടി വിടുകയും ചെയ്തതായി നാഷണല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നിവയുടെ വിശകലനം കാണിക്കുന്നു.