തുംകൂര്‍: ലിംഗായത്തുകള്‍ക്ക് പ്രത്യേക മത ന്യൂനപക്ഷ പദവി നല്‍കാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത് തടയാനാണെന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ.
“സിദ്ധരാമയ്യ സര്‍ക്കാരാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. അതുപക്ഷെ, ലിംഗായത്തുകളോടുള്ള സ്‌നേഹം കൊണ്ടല്ല; യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത് തടയാനാണ്”, കര്‍ണാടകയില്‍ രണ്ടുദിന സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ പറഞ്ഞു. ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ കര്‍ണാടകയില്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ വിഭജിക്കുന്നതിനു ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നതിനു മുന്‍പ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സിദ്ധരാമയ്യക്കു നേരെ വിരല്‍ചൂണ്ടണമെന്നു പറഞ്ഞ അമിത് ഷാ സിദ്ധരാമയ്യയുടെ “ഭിന്നിപ്പിച്ച് ഭരിക്കുക” എന്ന നയം ബ്രിട്ടീഷുകാരുടെ രാഷ്ട്രീയത്തോട് താരതമ്യപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്, അതിനെ രക്ഷിക്കാനുള്ള അവസാന ശ്രമമായി കോണ്‍ഗ്രസ് ജനങ്ങളെ വിഭജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നു എന്നു ചൂണ്ടിക്കാട്ടി, യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ നിങ്ങള്‍ വോട്ട് ചെയ്താല്‍, കര്‍ഷകരുടെ ആത്മഹത്യകള്‍ ഇല്ലാതാക്കും എന്ന് ഉറപ്പു നല്‍കുന്നതായും അമിത് ഷാ പ്രഖ്യാപിച്ചു.
Watch DoolNews Video : ഒഴുകാൻ മറന്ന ബേപ്പൂർ-കല്ലായി കനാൽ