| Thursday, 12th October 2017, 5:18 pm

മഹാരാഷ്ട്ര നന്ദേഡ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം. 81 അംഗ സഭയില്‍ കോണ്‍ഗ്രസ് 66 വാര്‍ഡുകളില്‍ ലീഡ് ചെയ്യുന്നു.

37 വാര്‍ഡുകളില്‍ ഇതിനോടകം കോണ്‍ഗ്രസ് വിജയിച്ചുകഴിഞ്ഞു. ബിജെപിക്ക് അഞ്ച് വാര്‍ഡുകളില്‍ മാത്രമാണ് ലീഡുള്ളത്. ശിവസേന ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു.


Also Read: സ്ത്രീകളെ ശാഖയില്‍ ഉള്‍പ്പെടുത്താന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല: ആര്‍.എസ്.എസ്


കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ അശോക് ചവാന്റെ തട്ടകമാണ് നന്ദേഡ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അശോക് ചവാനുമായിരുന്നു കോണ്‍ഗ്രസിനായി പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചത്.

കഴിഞ്ഞ തവണ 81 സീറ്റില്‍ 41 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ ഭരണം നേടിയതെങ്കില്‍ ഇത്തവണ ലീഡ് നില അനുസരിച്ച് 25 സീറ്റ് അധികം നേടുമെന്നാണ് സൂചന. വിവിപാറ്റ് ഉപയോഗിച്ച് സംസ്ഥാനത്ത് നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് നന്ദേഡിലേത്.

We use cookies to give you the best possible experience. Learn more