സ്പോര്‍ട്സ് ഡെസ്‌ക്12 min
കവരത്തി: ലക്ഷദ്വീപ് മണ്ഡലത്തില്‍ ലീഡ് നേടി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ മുഹമ്മദ് ഹംദുള്ള സയീദ് നിലവില്‍ 2568 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. ലക്ഷദ്വീപിലെ സിറ്റിങ് എം.പിയായ മുഹമ്മദ് ഫൈസലിനെ പിന്നിലാക്കിയാണ് കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തുന്നത്.
എന്‍.സി.പി സ്ഥാനാര്‍ത്ഥിയാണ് സിറ്റിങ് എം.പി കൂടിയായ മുഹമ്മദ് ഫൈസല്‍. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് നിലവില്‍ മൂന്നാം സ്ഥാനത്താണ് തുടരുന്നത്. ടി.പി യൂസഫാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും എൻ.സി.പി സ്ഥാനാർത്ഥിയായിരുന്നു ലക്ഷദ്വീപിൽ വിജയിച്ചത്. പുതുച്ചേരിയിലും നിലവിൽ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെയാണ് ലീഡ് ചെയ്യുന്നത്.
Content Highlight: Congress leads in Lakshadweep