‘പ്രശ്‌നപരിഹാരത്തിന് സമിതിയെ രൂപീകരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിനോട് നന്ദിയുണ്ട്. കമ്മിറ്റി അവരുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കും. ഞങ്ങളുടെ ആശങ്ക അവരെ അറിയിക്കും’, സച്ചിന്‍ പറഞ്ഞു.
രാജസ്ഥാന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് മാക്കനെ സന്ദര്‍ശിച്ച ശേഷമായിരുന്നു സച്ചിന്റെ പ്രതികരണം.
നേരത്തെ സര്‍ക്കാരിനെതിരെ വിമതനീക്കം നടത്തിയതിന് സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. പിന്നീട് നേതൃത്വത്തിന്റെ അനുനയ നീക്കത്തെ തുടര്‍ന്ന് സച്ചിനും സംഘവും തിരിച്ചെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഗെലോട്ട് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പം ബി.എസ്.പി എം.എല്‍.എമാരും കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നു.