| Saturday, 17th November 2018, 6:55 pm

കോൺഗ്രസ്സ് നേതാക്കൾ ശബരിമലയ്ക്ക് പോകാൻ തയാറെടുക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോൺഗ്രസ്സ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ, എന്നിവരാണ് ശബരിമലയ്ക്ക് പോകാൻ തയാറെടുക്കുന്നത്. മൂവരും കോൺഗ്രസ്സിലെ മുതിർന്ന നേതാക്കളും മുൻമന്ത്രിമാരുമാണ്. നാളെ പതിനൊന്നു മണിയോടെയാകും ഇവർ ശബരിമലയിലെത്തുക. ശബരിമലയിലെ നിലവിലെ സ്ഥിതി വിലയിരുത്താനാണ് കോൺഗ്രസ്സ് നേതാക്കൾ മലകയറുന്നതെന്നു കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മണ്ഡലകാലമായിട്ടും ശബരിമലയിൽ അടിസ്ഥാനസൗകര്യങ്ങൾ പോലും ഒരുക്കാൻ തയാറാകാത്ത ഇടതുപക്ഷ സർക്കാരിന്റെ സമീപനം ജനങ്ങൾ അറിയേണ്ട ആവശ്യമുണ്ട്. അദ്ദേഹം പറഞ്ഞു.

Also Read ശബരിമല വിധി നടപ്പിലാക്കുന്നതിന് മുമ്പ് ഹിതപരിശോധന നടത്തണമായിരുന്നു: വി.എം സുധീരന്‍

“അവിടെ നിലവിലിരിക്കുന്ന ശോച്യമായ അവസ്ഥ, ദയനീയമായ അവസ്ഥ, അവിടെ വരുന്ന ആയിരക്കണക്കായ ഭക്തജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, അത് നേരിട്ട് മനസിലാക്കാനും, റിപ്പോർട്ട് ചെയ്യാനും വേണ്ടിയിട്ടാണ് ഞങ്ങൾ ചെല്ലുന്നത്. അല്ലാതെ സംഘപരിവാർ സംഘങ്ങളോ, ആർ.എസ്.എസോ അയക്കുന്ന സംഘങ്ങളെപോലെയല്ല ഞങ്ങൾ” കെ.പി.സി.സി. അധ്യക്ഷൻ പറഞ്ഞു.

Also Read രാജസ്ഥാനില്‍ വസുന്ധര രാജെയ്‌ക്കെതിരെ മത്സരിക്കുന്നത് ജസ്വന്ത് സിങ്ങിന്റെ മകന്‍

ബി.ജെ.പി. നേതാക്കളുടെ സജീവ സാന്നിധ്യം ശബരിമലയിൽ പ്രകടമാണ്. എന്നാൽ കോൺഗ്രസ്സ് നേതാക്കളിൽ കെ.സുധാകരൻ മാത്രമാണ് ശബരിമല ഇതുവരെ ശബരിമല സന്ദർശനം നടത്തിയത്. മറ്റു കോൺഗ്രസ്സ് നേതാക്കൾ അങ്ങോട്ടേക്ക് എത്തിയതുമില്ല. ശബരിമല വിഷയത്തിൽ സ്വതന്ത്ര സമീപനമാണ് വേണ്ടതെന്ന കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതിയിലെടുത്ത തീരുമാനപ്രകാരമാണ് ഈ പുതിയ നീക്കം.

Latest Stories

We use cookies to give you the best possible experience. Learn more