തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങി യു.ഡി.എഫ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിലേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തുന്നത്.
യു.ഡി.എഫിലെ പ്രധാനപ്പെട്ട നേതാക്കളായ രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍, ഷിബു ബേബി ജോണ്‍, സി.പി ജോണ്‍, ഇബ്രാഹിം തുടങ്ങിയ നേതാക്കളാണ് മാര്‍ച്ച് നടത്തുന്നത്.
നുണ പറഞ്ഞ മുഖ്യമന്ത്രി രാജിവെക്കുക എന്ന പ്ലക്കാര്‍ഡുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള മാര്‍ച്ചാണ് നടത്തുന്നത്. രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാണ് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നത്.
കഴിഞ്ഞ ദിവസം ഇ.ഡി ഹൈക്കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച്. ഇ.ഡിയുടെ കുറ്റപത്രത്തോടെ തന്നെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളെല്ലാം നുണയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു.
സര്‍ക്കാരിനെതിരെ സമരം നിര്‍ത്തിവെച്ച നടപടിയില്‍ യു.ഡി.എഫിനുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കെ. മുരളീധരനുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധം പിന്‍വലിച്ചതിനെതിരെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ പ്രത്യക്ഷ സമരം അവസാനിപ്പിച്ചെങ്കിലും പ്രതിഷേധങ്ങള്‍ തുടരുമെന്ന് തങ്ങള്‍ പറഞ്ഞിരുന്നെന്നും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാതെയിരിക്കാനാണ് തങ്ങള്‍ തന്നെ സമരത്തിന് ഇറങ്ങിയിരിക്കുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അഞ്ച് പേരെ പങ്കെടുപ്പിച്ചുകൊണ്ട് റാലി നടത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക