തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളായിരുന്ന പത്മിനി തോമസും തമ്പാനൂര്‍ സതീഷും ബി.ജെ.പിയില്‍ ചേര്‍ന്നു. ഇരുവരെയും ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സ്വീകരിച്ചു.
തമ്പാനൂര്‍ സതീഷ് തിരുവനന്തപുരം മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയാണ്. കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അടുത്തിടെ തമ്പാനൂര്‍ സതീഷ് ഡി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.
മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷയായ പത്മിനി തോമസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയമായി അതൃപ്തിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ബി.ജെ.പിയില്‍ ചേരുന്നത്.
കോണ്‍ഗ്രസിന് പുറമേ സി.പി.എമ്മില്‍ നിന്നും കൂടുതല്‍ പേര്‍ ഇനിയും പാര്‍ട്ടിയിലേക്ക് എത്തുമെന്ന് ബി.ജെ.പി അവകാശപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ബി.ജെ.പി നേരത്തെ അറിയിച്ചിരുന്നു.
വ്യാഴാഴ്ച നടക്കുന്ന പത്ര സമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്ക് പോയതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ വരുമെന്ന അവകാശവാദവുമായി പാര്‍ട്ടി നേരത്തെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും ബി.ജെ.പിയിലേക്ക് പോയാല്‍ അവരുടെ സ്ഥിതി അതോഗതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പ്രതികരിച്ചിരുന്നു.
Content Highlight: Congress leaders Padmini Thomas and Thampanoor Satish joined BJP