തിരുവനന്തപുരം: സി.പി.ഐ.എമ്മിലെ കത്ത് വിവാദത്തിന് പിന്നാലെ യു.ഡി.എഫിലും പഴയ കത്ത് വിവാദം കൊഴുക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ അഭിഭാഷക നിയമനത്തിനായി മന്ത്രിമാരും, എം.എല്‍.എമാരും, എം.പിമാരും കോണ്‍ഗ്രസ് നേതാക്കളും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കയച്ച ശിപാര്‍ശ കത്തുകളാണിപ്പോള്‍ പുറത്തുവരുന്നിരിക്കുന്നത്.
സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായായിരുന്നു ശിപാര്‍ശകള്‍. ഹൈക്കോടതികള്‍, ജില്ലാ കോടതികള്‍, മറ്റ് സബ് കോടതികളിലടക്കം ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കത്തുകളാണ് പുറത്തുവന്നത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, യു.ഡി.എഫ് ഭരണത്തില്‍ മന്ത്രിയായിരുന്ന എ.പി അനില്‍കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം. പി, കെ.പി. ധനപാലന്‍, പീതാംബര കുറുപ്പ്, എം.എല്‍.എ മാരായിരുന്ന പി.ടി. തോമസ്, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ടി.എന്‍. പ്രതാപന്‍, വര്‍ക്കല കഹാര്‍, എ.ടി. ജോര്‍ജ്, ജോസഫ് വാഴയ്ക്കന്‍, കോണ്‍ഗ്രസ് ദേശീയ നേതാവായിരുന്ന ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ഇപ്പോഴത്തെ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.എ. ഷൂക്കൂര്‍, കെ.സി. അബു, സി.എം.പി നേതാവ് സി.പി. ജോണ്‍, മുസ് ലിം ലീഗ് നേതാവും എം.എല്‍.എ യുമായിരുന്ന കെ.എന്‍.എ. ഖാദര്‍, വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി അബാസ്, തുടങ്ങിയവരും ശിപാര്‍ശ കത്ത് നല്‍കിയിട്ടുണ്ട്.