കോട്ടയം: തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ചര്‍ച്ച നടത്തിയത്.
സഭാ ആസ്ഥാനത്ത് നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ന്യൂനപക്ഷ വോട്ടുകളില്‍ തിരിച്ചടി ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യക്ഷനുമായുള്ള ചര്‍ച്ചകള്‍ നടന്നതെന്നാണ് വിലയിരുത്തല്‍.
കൂടിക്കാഴ്ചയെ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം സഭയോ കോണ്‍ഗ്രസ് പ്രതിനിധികളോ നല്‍കിയിട്ടില്ല. അതേസമയം സൗഹൃദ സംഭാഷണമായിരുന്നെന്നാണ് സഭാ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം നിലില്‍ക്കുന്ന ഘട്ടത്തില്‍ കൂടിയാണ് നേതാക്കള്‍ ചര്‍ച്ച നടത്തിയതെന്നതും പ്രധാനമാണ്.
കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവും വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന്‍ സഭാ ആസ്ഥാനത്തെത്തി സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക