അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ ഇമ്രാന്‍ ഗേദാവാല കൊവിഡ് പോസീറ്റീവായതിന് പിന്നാലെ മറ്റ് നേതാക്കളും രോഗബാധിതരായതിന്റെ ആശങ്കയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഇമ്രാന്‍ ഗേദാവാലയുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ക്കും പരിശോധനയില്‍ പോസീറ്റീവ് ആണ്.

അംദാവദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ബദറുദ്ദീന്‍ ഷെയ്ഖും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പരിശോധനയില്‍ പൊസീറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. അഹമ്മദാബാദിലെ മറ്റ് കോണ്‍ഗ്രസ് നേതാക്കളായ നരേഷ് ചൗരസ്യ, ഹിതേഷ് പഞ്ചല്‍, പിയൂഷ് പധിയാര്‍ എന്നിവരും പോസീറ്റീവാണ്.
ഇമ്രാന്‍ ഗേദാവാലിനൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് എം.എല്‍.എമാരായ ഗ്യാസുദ്ദീന്‍ ഷെയ്ഖും ശൈലേഷ് പര്‍മാറും ക്വറന്റൈനിലായിരുന്നു. പരിശോധയില്‍ ഇവര്‍ നെഗറ്റീവാണെന്ന ഫലം വന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വാസമായി.
കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പൊസീറ്റീവായത് നേതൃത്വം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അമിത് ചാവ്ദ പറഞ്ഞു. നേതാക്കളോട് വളരെ സൂക്ഷ്മത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ലോക്ഡൗണില്‍ ദുരിതത്തിലായ മനുഷ്യരെ സഹായിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കാതെ ഉത്തരവാദിത്വത്തോടെ വേണം ഇത് നടപ്പിലാക്കാനെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമിത് ചാവ്ദ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.