| Wednesday, 18th March 2020, 11:59 am

'കര്‍ണാടകത്തില്‍ സ്വേച്ഛാധിപത്യ ഭരണം, പൊലീസ് ഹിറ്റ്‌ലറിന് തുല്യം'; എന്തിനെയാണ് ബി.ജെ.പി ഭയക്കുന്നതെന്ന് കമല്‍ നാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറിനെയും ദിഗ് വിജയ് സിങിനെയും കസ്റ്റഡിയിലെടുത്ത കര്‍ണാടക സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. പൊലീസ് നടപടി സ്വേച്ഛാധിപത്യപരമാണെന്നും ഹിറ്റ്‌ലറുടെ ഭരണത്തിന് തുല്യമാണെന്നും കമല്‍നാഥ് പറഞ്ഞു.

ബെംഗളൂരുവിലുള്ള മധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ കാണാന്‍ ദിഗ് വിജയ് സിങ് എത്തിയടോതെയായിയിരുന്നു നാടകീയമായ രംഗങ്ങള്‍ക്ക് തുടക്കമായത്. എം.എല്‍.എമാരെ കാണുന്നതില്‍നിന്നും ദിഗ് വിജയ് സിങിനെ കര്‍ണാടക പൊലീസ് തടഞ്ഞു. തുടര്‍ന്ന ധര്‍ണയിരുന്ന അദ്ദേഹത്തെയും പിന്തുണച്ചെത്തിയ ഡി.കെ ശിവകുമാറിനെയും മറ്റ് രണ്ട് എം.എല്‍.എമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

വിമത എം.എല്‍എമാരെ കാണാന്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണ്? ബി.ജെ.പിയെ ഭയപ്പെടുത്തുന്നത് എന്താണ് എന്നും കമല്‍നാഥ് ചോദിച്ചു.

ദിഗ് വിജയ് സിങ് അറസ്റ്റിലായതിന് പിന്നാലെയാണ് രണ്ട് കോണ്‍ഗ്രസ് നേതാക്കളെ കൂടി കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. നേതാക്കളായ സച്ചിന്‍ യാദവ്, കാന്തിലാല്‍ ഭൂരിയ എന്നിവരെയാണ് അറസ്റ്റിലായിരിക്കുന്നത്.

ഇതിന് പിന്നാലെ ദിഗ്വിജയ്സിങ്ങിനെ എത്തിച്ച അമൃതഹള്ളി പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍, മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവായ സജ്ഞന്‍ സിങ് വര്‍മ എന്നിവര്‍ എത്തിയിരുന്നു. തുടര്‍ന്നായിരുന്നു ഡി.കെയെയും കസ്റ്റഡിയിലെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more