Kerala News
സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും മിസോറാമിന്റെ ചുമതലയും; കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസ് ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 04, 12:13 pm
Tuesday, 4th December 2018, 5:43 pm

തിരുവനന്തപുരം: കെ.ടി.ഡി.സി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ വിജയന്‍ തോമസും ബി.ജെ.പിയിലേക്കെന്ന് സൂചന. ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വുമായി വിജയന്‍ തോമസ് ചര്‍ച്ച നടത്തിയതോടെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസിലും തുടങ്ങി.

എന്നാല്‍ ഇത് സംബന്ധിച്ച് ആര്‍ക്കും ഒരു ഉറപ്പും ഇതുവരെ നല്‍കിയിട്ടില്ലെന്ന് വിജയന്‍ തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു.

ALSO READ: ദളിതരുടെ കാലും കൈയ്യും കെട്ടിയിട്ട് അവരോടുള്ള ദേഷ്യം പുറത്തെടുക്കും, മുസ്‌ലിങ്ങള്‍ക്ക് ജാമ്യം കിട്ടാതിരിക്കാന്‍ 307 ചുമത്തും; വിവാദമായി ഐ.പി.എസ് ഉദ്യോഗസ്ഥയുടെ വീഡിയോ

കോവളത്ത് നിന്നുള്ള കെ.പി.സി.സി അംഗമായ വിജയന്‍ തോമസ് ദല്‍ഹിയിലെത്തിയാണ് ബി.ജെ.പി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ ദേശീയ നിര്‍വാഹസമിതിയംഗം, മിസോറമിന്റ ചുമതല എന്നിവ വിജയന്‍ തോമസിന് ബി.ജെ.പി വാഗ്ദാനം ചെയ്‌തെന്നാണ് സൂചന.

എന്നാല്‍ വിജയന്‍ തോമസ് അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയ കാര്യം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കഴിഞ്ഞയാഴ്ച വിജയന്‍ തോമസ് നേരിട്ട് കണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്.

ALSO READ:അഖ്‌ലാഖ് കേസ് അന്വേഷിച്ചതുകൊണ്ടാണ് എന്റെ സഹോദന്‍ കൊല്ലപ്പെട്ടത്; ഇത് പൊലീസിന്റെ ഗൂഢാലോചനയാണ്; ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട പൊലീസുകാരന്റെ സഹോദരി

2011 നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് മുതല്‍ നേതൃത്വവുമായി വിജയന്‍ തോമസ് ഇടഞ്ഞ് നില്‍ക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം നല്‍കി. 2016 ല്‍ വീണ്ടും സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് തന്നെ വിജയന്‍ തോമസ് അകലം പാലിക്കുകയാണ്.

എന്‍.ആര്‍.ഐ വ്യവസായി കൂടിയായ വിജയന്‍ തോമസ് കോണ്‍ഗ്രസിന്റെ ചാനലായ ജയ്ഹിന്ദിന്റെ പ്രമോട്ടര്‍മാരിലൊരാളാണ്.

WATCH THIS VIDEO: