കോഴിക്കോട്: കൊച്ചിന്‍ കാര്‍ണിവലിനൊരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയും സാമ്യമുണ്ടെന്ന ബി.ജെ.പി ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ് എം.എല്‍.എ.
പപ്പാഞ്ഞിയെ അവിടെ നിന്നും മാറ്റണം എന്ന് തന്നെയാണ് അഭിപ്രായമെന്നും, ഇക്കാര്യത്തില് ബി.ജെ.പിക്കൊപ്പമാണെന്നും സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചു.
‘അവിടെ നിന്നും മാറ്റണം എന്ന് തന്നെയാണു അഭിപ്രായം… ഇക്കാര്യത്തില്‍ ബി.ജെ.പിക്കൊപ്പം…?? #Election2024,’ എന്നാണ് പപ്പാഞ്ഞിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സിദ്ദീഖ് കുറിച്ചത്.
അതേസമയം, ഫോര്‍ട്ട് കൊച്ചിയില്‍ ഡിസംബര്‍ 31ന് നടക്കുന്ന കൊച്ചിന്‍ കാര്‍ണിവലിനായി ഒരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖസാമ്യമെന്ന് ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പി രംഗത്തെത്തി. പാപ്പാഞ്ഞിയുടെ മുഖം മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ബി.ജെ.പി പ്രതിഷേധത്തിന് പിന്നാലെ പപ്പാഞ്ഞിയുടെ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. പിന്നാലെ, ചര്‍ച്ചകള്‍ക്കൊടുവില്‍ പപ്പാഞ്ഞിയുടെ മുഖം മാറ്റാമെന്നും ധാരണയായി. ഇതോടെ ബി.ജെ.പി പ്രതിഷേധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
അതേസമയം, 39ാം വര്‍ഷത്തിലേക്ക് കടക്കുകയാണ് കാര്‍ണിവല്‍ ആഘോഷങ്ങള്‍. കാര്‍ണിവലിന്റെ ഭാഗമായുള്ള പരിപാടികള്‍ കാണാന്‍ ആയിരങ്ങളാണ് ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും ഓരോ വര്‍ഷവും എത്തുന്നത്.
ശനിയാഴ്ച രാത്രിയാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍. ജനുവരി ഒന്നിന് പകല്‍ 3.30ന് റാലിയോടെയാണ് കൊച്ചിന്‍ കാര്‍ണിവല്‍ സമാപിക്കുക.
പരേഡ് ഗ്രൗണ്ടില്‍ രാത്രി ഏഴിന് സമാപന സമ്മേളനം നടക്കും. ഇതുകൂടാതെ വിവിധ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ നടക്കുന്നുണ്ട്.