| Tuesday, 10th September 2024, 1:41 pm

'പരനാറി, കോവര്‍കഴുത'... മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എറണാകുളം ഡി.ഡി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പറവൂരില്‍ മഹിളാകോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വെച്ചായിരുന്നു മുഹമ്മദ് ഷിയാസിന്റെ അധിക്ഷേപ പരാമര്‍ശം.

പിണറായിയെ കോവര്‍കഴുതയെന്നും പരനാറിയെന്നുതുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്.

‘ഈ നാട് മാറിയത് ഈ നാടിന്റെ മുഖ്യമന്ത്രിയായ പരനാറിയായ പിണറായി വിജയന്‍ അറിയുന്നില്ല എന്നതാണ് ഏറ്റവും വലിയ സത്യമെന്നും ഈ നാറിയ പണിക്ക് ഇയാള്‍ക്ക് നില്‍ക്കേണ്ട കാര്യമുണ്ടോ എന്നും മാനം നാറിയാലും ഒരു കുഴപ്പവുമില്ല, ഞങ്ങള്‍ ഈ അഞ്ചുകൊല്ലം ജനങ്ങള്‍ തന്ന അംഗീകാരങ്ങള്‍ വച്ച് സാങ്കേതികമായി പോവാന്‍ കഴിയുമെന്ന് പറയുന്ന കോവര്‍കഴുതയാണ് പിണറായി വിജയന്‍,’എന്നും മുഹമ്മദ് ഷിയാസ് പ്രസംഗിച്ചു.

updating…

Content Highlight: congress leader says abusive remarks against chief minister

We use cookies to give you the best possible experience. Learn more