മുംബൈ: സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുന്നതിനെ എതിര്‍ക്കുന്നവര്‍ രണ്ട് ദിവസം ആന്‍ഡമാന്‍ സെല്ലുലര്‍ ജയിലില്‍ രണ്ട് ദിവസം കഴിയണമെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് ആണ് മറുപടിയുമായി രംഗത്തെത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജയിലില്‍ കഴിയുമ്പോള്‍ മാപ്പ് പറയാത്തത് ആരാണോ, അവര്‍ക്കാണ് രാജ്യത്തെ പരമോന്നത പുരസ്‌കാരത്തിന് അര്‍ഹത എന്നാണ് സച്ചിന്‍ സാവന്തിന്റെ മറുപടി. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത് ഇത് വിശകലനം ചെയ്യാനല്ല. അല്ലെങ്കില്‍ ഭാരത രത്‌ന ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല. അത് കേന്ദ്രസര്‍ക്കാരിന്റെ വിഷയമാണെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അധോലോക കുറ്റവാളി കരീം ലാലയുമായി കൂടികാഴ്ച്ച നടത്തിയെന്ന ശിവസേന നേതാവ് സജ്ഞയ് റാവത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിനെതിരെ എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ രംഗത്തെത്തിയിരുന്നു.
സഞ്ജയ് റാവത്ത് ഇനി ഇന്ദിരാഗാന്ധിയെ കുറിച്ച് ഒരു പരാമര്‍ശവും നടത്തരുതെന്നാണ് ശരത് പവാര്‍ പ്രതികരിച്ചത്. സഞ്ജയ് റാവത്ത് പ്രസ്താവനയില്‍ നിന്ന് പിന്മാറി. അത് കൊണ്ട് തന്നെ ഇനിയും അക്കാര്യത്തില്‍ കൂടുതല്‍ ഇടപെടാനില്ലെന്നും ശരത് പവാര്‍ പറഞ്ഞിരുന്നു.