| Saturday, 28th December 2019, 10:29 am

ബിഹാറില്‍ നടുറോഡില്‍ വെച്ച് കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചു കൊന്നു; കൊല്ലപ്പെട്ടത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പരിഗണക്കപ്പെട്ടിരുന്ന നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹാജിപുര്‍: ബിഹാറില്‍ കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. ഹാജിപുരിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ രാകേഷ് യാദവാണ് നടുറോഡില്‍ വെടിയേറ്റു മരിച്ചത്.

മീനാപുരിലുള്ള തന്റെ വീട്ടില്‍ നിന്ന് ഇന്നു രാവിലെ ജിമ്മിലേക്കു പോകുന്ന വഴിയില്‍ വെച്ചാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ രാകേഷിനു നേര്‍ക്കു വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തു വെച്ചു തന്നെ രാകേഷ് മരിച്ചു.

സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് സദര്‍ ആശുപത്രിയിലേക്കു വന്‍ ജനപ്രവാഹമാണ് എത്തുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതായും കൊലയ്ക്കു പിന്നിലെ കാരണം അറിയില്ലെന്നും ഡി.എസ്.പി രാഘവ് ദയാല്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാഷ്ട്രീയ കാരണങ്ങളാണു കൊലയ്ക്കു പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവ സ്ഥലത്തു നിന്ന് ഒഴിഞ്ഞ വെടിയുണ്ടകള്‍ ലഭിച്ചിട്ടുണ്ട്.

ഹാജിപുരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ രാകേഷിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞതവണ പാര്‍ട്ടി ഇവിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മഹാസഖ്യ നേതാക്കള്‍ക്കു പ്രിയങ്കരനായിരുന്ന രാകേഷ്, കഴിഞ്ഞ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണമുണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാജിപുരില്‍ നിന്നു മത്സരിക്കാന്‍ രാകേഷിന്റെ പേരാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്നു വന്നിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more