ന്യൂദല്‍ഹി: മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യമില്ലന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ ഇന്ത്യയില്ലാതാകുമ്പോള്‍ മോദി തമാശ പറഞ്ഞ് പാര്‍ലമെന്റില്‍ അട്ടഹസിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ അവിശ്വാസ പ്രമേയത്തിലെ പ്രധാനമന്ത്രിയുടെ മറുപടിക്ക് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍.
ഇരിക്കുന്ന പദവിയുടെ ഉത്തരവാദിത്തം പോലും മോദിക്കറിയില്ല. അവിശ്വാസ പ്രമേയത്തില്‍ മണിപ്പൂര്‍ വിഷയത്തില്‍ മറുപടി പറയാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി കോണ്‍ഗ്രസിനെ പരിഹസിക്കാനാണ് സമയം ഉപയോഗപ്പെടുത്തിയതെന്നും രാഹുല്‍ വിമര്‍ശിച്ചു.
मैंने जो मणिपुर में देखा और सुना, ऐसा मैंने पहले कभी नहीं देखा।
मैंने संसद में कहा कि प्रधानमंत्री ने मणिपुर में भारत की हत्या कर दी है। ये मेरे खोखले शब्द नहीं थे।
जब हम मणिपुर पहुंचे और मैतई क्षेत्र में गए। हमें कहा गया कि अगर आपकी सुरक्षा में कोई कुकी होगा तो हम उसे मार… pic.twitter.com/pXyZ1oNaaV
— Congress (@INCIndia) August 11, 2023
‘സൈന്യത്തിന് രണ്ട് ദിവസം കൊണ്ട് ഇല്ലാതാക്കാവുന്ന പ്രശ്മായിരുന്നു മണിപ്പൂരിലേത്. രണ്ട് മണിക്കൂര്‍ പ്രസംഗത്തില്‍ രണ്ട് മിനിട്ട് മാത്രമായിരുന്നു മോദി മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചത്. ഞാനോ, കോണ്‍ഗ്രസോ ആയിരുന്നില്ല അവിശ്വാസ പ്രമേയത്തിന്റെ വിഷയം. മണിപ്പൂര്‍ പോലുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ മോദി തമാശകള്‍ പറയുകയും, എന്‍.ഡി.എ എം.പിമാര്‍ അതിന് ചിരിച്ചുകൊടുക്കുന്നതും കണ്ടു. എങ്ങനെ കഴിയുന്നു അതിന്.