ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ടവരെ അദാനിയുടെ പേരിനൊപ്പം ചേര്‍ത്തെഴുതി പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്ഡി, ഹിമന്ത ബിശ്വ ശര്‍മ, അനില്‍ ആന്റണി എന്നിവരുടെ പേര് ഗൗതം അദാനിയുടെ പേരിനൊപ്പം ചേര്‍ത്തെഴുതിയ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു രാഹുലിന്റെ പരിഹാസം.
‘അവര്‍ സത്യം മറച്ചുവെക്കുന്നു, അതുകൊണ്ടാണ് അവര്‍ ദിവസവും തെറ്റിദ്ധരിപ്പിക്കുന്നത്. ചോദ്യം അതേപടി തുടരും. അദാനിയുടെ കമ്പനികളില്‍ ആര്‍ക്കാണ് 20,000 കോടി ബിനാമി പണം ഉള്ളത്?,’ പോസ്റ്റര്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
അതേസമയം, ഒരു സോഷ്യല്‍ മീഡിയ ട്രോളന്റെ നിലവാരത്തിലേക്ക് രാഹുല്‍ ഗാന്ധി താഴുന്നതില്‍ നിരാശ തോന്നുന്നുവെന്നാണ് വിഷയത്തില്‍ അനില്‍ ആന്റണി പ്രതികരിച്ചത്.
सच्चाई छुपाते हैं, इसलिए रोज़ भटकाते हैं!
सवाल वही है – अडानी की कंपनियों में ₹20,000 करोड़ बेनामी पैसे किसके हैं? pic.twitter.com/AiL1iYPjcx
— Rahul Gandhi (@RahulGandhi) April 8, 2023
‘രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം കണ്ടപ്പോള്‍ സന്തോഷവും നിരാശയും തോന്നി. ഗുലാം നബിയെ പോലെയും സിന്ധ്യയെ പോലെയുമുള്ള വലിയ നേതാക്കള്‍ക്കൊപ്പം തന്റെ പേര് പറഞ്ഞതില്‍ സന്തോഷമുണ്ട്. എന്നെ കുഴിയാന എന്നൊക്കെ വിശേഷിപ്പിക്കുന്ന കേരളത്തിലെ നേതാക്കള്‍ ഇത് കാണണം.
എന്നാല്‍ ഒരു സോഷ്യല്‍ മീഡിയ ട്രോളന്റെ നിലവാരത്തിലേക്ക് രാഹുല്‍ മാറിയതില്‍ നിരാശയുണ്ട്,’ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ അനില്‍ ആന്റണി പറഞ്ഞു.
Content Highlight: Congress leader Rahul Gandhi ridiculed those who left the Congress by adding Adani’s name to it