| Saturday, 19th October 2019, 8:06 am

രാഹുല്‍ ഗാന്ധിയുടെ ആ ക്രിക്കറ്റ് കളിക്ക് പിന്നില്‍ ഇതാണ് കാര്യം; കോണ്‍ഗ്രസ് നേതാവ് നെറ്റ്‌സില്‍ മിടുക്കന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌പോമുകളിലും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നത് വൈറല്‍ ആയിരുന്നു. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് രാഹുല്‍ ഗാന്ധി ക്രിക്കറ്റ് കളിച്ചിരിക്കുകയാണോ എന്ന് ചിലരെങ്കിലും ചോദിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു ആ ക്രിക്കറ്റ് കളിയും.

ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചതിന് ശേഷം ദല്‍ഹിയിലേക്ക് മടങ്ങവേ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹരിയാനയിലെ റെവാരിയില്‍ ഹെലികോപ്റ്റര്‍ ഇറക്കുകയാിരുന്നു. ഇറക്കിയ കെ.എല്‍.പി കോളേജ് ഗ്രൗണ്ടില്‍ കുട്ടികള്‍ ക്രിക്കറ്റ് പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു.

മഴയത്തും പ്രാക്ടീസ് ചെയ്യുന്ന കുട്ടികളോടൊപ്പം രാഹുല്‍ ഗാന്ധി ചേരുകയായിരുന്നു. ഏതാണ്ട് അരമണിക്കൂറോളം നെറ്റ്‌സില്‍ രാഹുല്‍ കളിച്ചു. കുട്ടികളും യുവാക്കളും രാഹുലിനെതിരെ പന്തെറിഞ്ഞു.

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് കമ്മറ്റിയടക്കം നിരവധി അക്കൗണ്ടുകളാണ് രാഹുലിന്റെ ക്രിക്കറ്റ് കളിയുടെ വീഡിയോ ഷെയര്‍ ചെയ്തത്. ഇന്നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും കൊട്ടിക്കലാശം.

We use cookies to give you the best possible experience. Learn more