എന്ത് കാരണത്താലാണ് തിവാരിയെ ചോദ്യം ചെയ്തതെന്ന് വ്യക്തമല്ല. ശശി തരൂരും സുനന്ദ പുഷ്‌കറും തമ്മില്‍ വിമാനത്തില്‍വെച്ചുണ്ടായ വഴക്കിന് തിവാരി സാക്ഷിയായിരുന്നു. ഈ കാരണത്താലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അദ്ദേഹമാണ് അന്ന് അവരെ വഴക്കില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഒരിക്കലും അവരുടെ വഴക്കില്‍ തിവാരി ഇടപെട്ടിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരമെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്.
ശശി തരൂര്‍, സുനന്ദ പുഷ്‌കറിന്റെ മകന്‍ ശിവ് മേനോന്‍, തരൂരിന്റെ സ്റ്റാഫ് അംഗങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍ തുടങ്ങിയവരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്തിരിക്കുന്നത്. മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍ സിങ്, മുതിര്‍ന്ന പത്രപ്രവര്‍ത്തക നളിനി സിങ് തുടങ്ങിയവരെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജനുവരി 17നായിരുന്നു സുനന്ദയെ ലീല പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് അവരുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നത്.