| Wednesday, 20th May 2020, 4:00 pm

'ജനങ്ങള്‍ മുഴുവന്‍ തെരുവിലാണ്, അവര്‍ അപകടത്തിലാണ്, യു.പി സര്‍ക്കാര്‍ തെറ്റാണ് ചെയ്യുന്നത്'; 1000 ബസ് വിവാദത്തില്‍ റോബര്‍ട്ട് വദ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: അതിഥി തൊഴിലാളികളെ ഉത്തര്‍പ്രദേശിലെത്തിക്കാന്‍ കോണ്‍ഗ്രസ് 1000 ബസ്സുകള്‍ തയ്യാറാക്കിയ സംഭവത്തില്‍ പ്രതികരിച്ച് റോബര്‍ട്ട് വദ്ര. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തെറ്റാണ് ചെയ്യുന്നത്. തൊഴിലാഴികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ബസ്സുകളെ അനുവദിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു.

‘ജനങ്ങള്‍ മുഴുവന്‍ തെരുവിലാണ്, അവര്‍ അപകടത്തിലാണ്, വേദനയിലാണ്. അവരെ ബസ്സുകളില്‍ കയറ്റുകയും കൊണ്ടുവരികയുമാണ് ചെയ്യേണ്ടത്. തൊഴിലാളികളുടെ വേദനയും യാതനയും അവരെ എതിര്‍ക്കുന്നവര്‍ കാണുന്നില്ല. സര്‍ക്കാര്‍ സൗജന്യ പരിശോധനകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സഹായം ചെയ്യുന്നതിലാണ് നമ്മളുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് എനിക്ക് പറയാനുള്ളത്. നമുക്കൊരുമിച്ച് നില്‍ക്കുകയും രാഷ്ട്രീയം കളിക്കാതിരിക്കുകയും ചെയ്യാം. ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. തൊഴിലാളികളെ ബസ്സുകളില്‍ കയറ്റി അവരുടെ ഗ്രാമങ്ങളില്‍ എത്തിക്കണം. ഈ പ്രശ്‌നത്തെ യു.പി സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണണം’, റോബര്‍ട്ട് വദ്ര പറഞ്ഞു.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് അജയ് കുമാര്‍ ലല്ലു പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

മണിക്കൂറുകള്‍ നീണ്ട വാഗ്വാദത്തിനും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ അതിഥി തൊഴിലാളെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസിന് ബസുകള്‍ ബസുകള്‍ ഓടിക്കാന്‍ തിങ്കളാഴ്ച സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് കടുത്ത നിബന്ധനകളുമായി രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more