ലഖ്‌നൗ: അറസ്റ്റ് ചെയ്യപ്പെട്ട ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന് വേണ്ടി കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അദ്ദേഹം എപ്പോഴും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഇടമില്ലാത്തവര്‍ക്ക് വേണ്ടിയും സംസാരിക്കുന്ന നേതാവാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് തയ്യാറാക്കിയെന്ന് പറഞ്ഞ് സര്‍ക്കാരിന് നല്‍കിയ ബസ് പട്ടികയില്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് അജയ് കുമാര്‍ ലല്ലുവിനെ അറസ്റ്റ് ചെയ്തത്.
പ്രക്ഷോഭങ്ങളുടെയും സ്ഥിരോത്സാഹത്തിന്റെയും മനക്കരുത്തിന്റെയും ജീവിതം നയിച്ച അജയ് കുമാര്‍ ലല്ലുവിന് അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടമില്ലാത്തവരുടെയും ജീവിതം നല്ല പോലെ അറിയുന്നയാളാണ്. അവര്‍ക്ക് വേണ്ടി സ്ഥിരമായി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഈ മഹാമാരികാലത്ത് അടിസ്ഥാനമില്ലാത്ത കുറ്റങ്ങള്‍ ചാര്‍ത്തി അദ്ദേഹത്തെ ജയിലിലിടുന്നത് ജനാധിപത്യ വിരുദ്ധമാണ്. അവസരവാദിത്വ മനസ്സുള്ള യോഗി സര്‍ക്കാര്‍ മാനുഷിക മൂല്യങ്ങള്‍ അട്ടിമറിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.