| Saturday, 15th February 2020, 3:30 pm

'2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പും പുല്‍വാമ ആവര്‍ത്തിക്കും'; കേന്ദ്രസര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് ഒരു പുല്‍വാമ ആക്രമണം കൂടിയുണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. 2019 ഫെബ്രുവരി 14 ന് പുല്‍വാമ ആക്രമണത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യങ്ങളും ഉദിത് രാജ് ആവര്‍ത്തിച്ചു.

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് ആരാണ് ഇത്രയും വലിയ സുരക്ഷ വീഴ്ച്ചക്ക് ഉത്തരവാദിയെന്നും ഇതിന്റെ അന്വേഷണം എവിടം വരെയായെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ചോദ്യം. പുല്‍വാമ ആക്രമണം നടന്ന് ഒരു വര്‍ഷം പിന്നിടുന്ന സമയത്താണ് രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത്.

‘ ആര്‍ക്കാണ് ഈ ആക്രമണം കൊണ്ട് ഗുണം ലഭിച്ചത്? ഈ ആക്രമണത്തിന്റെ അന്വേഷണം എന്തായി? അതിന്റെ റിപ്പോര്‍ട്ട് എവിടെ? ഈ ആക്രമണത്തില്‍ സുരക്ഷാ വിഴ്ച്ച സംഭവിച്ചിട്ടുണ്ട്, ആരാണ് സുരക്ഷാ വീഴ്ച്ചക്ക് ഉത്തരവാദിയെന്നും’ രാഹുല്‍ഗാന്ധി ട്വീറ്ററിലൂടെ ചോദിക്കുന്നു.

കോണ്‍ഗ്രസ് വക്താവായ ജയ്‌വീര്‍ ഷെര്‍ഗിലും രഹസ്യാന്വേഷണ വിഭാഗത്തിന് സംഭവിച്ച ഗുരുതര ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

‘വോട്ട് സുരക്ഷിതമാക്കുന്നതില്‍ മാത്രമാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ശ്രദ്ധ. രാജ്യ സുരക്ഷ അവരെ ബാധിക്കുന്നേയില്ല. മുംബൈ ഭീകരാക്രമണത്തിന് ശേഷവും പട്ടാളക്കാരുടെ രാജ്യ സമര്‍പ്പണവും ആത്മത്യാഗവും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തും പോസ്റ്ററുകള്‍ പതിപ്പിച്ചും വോട്ടാക്കി മാറ്റാനാണ് അവര്‍ ശ്രമിച്ചത്’, ഷെര്‍ഗില്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more