| Friday, 27th October 2017, 6:19 pm

'അബ് കീ ബാര്‍ സെന്‍സര്‍ഷിപ്പ് സര്‍ക്കാര്‍'; മോദിയെ അനുകരിച്ച മിമിക്രി കലാകാരനെ വിലക്കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യം ഭരിക്കുന്നത് സെന്‍സര്‍ഷിപ്പ് സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിക്കുന്ന കലാകാരനെ പരിപാടിയില്‍ നിന്ന വിലക്കിയ നടപടിയിലാണ് സുര്‍ജേവാലയുടെ പ്രതികരണം.

” അബ് കീ ബാര്‍ സെന്‍സര്‍ഷിപ്പ് സര്‍ക്കാര്‍! നിങ്ങള്‍ എന്തു കഴിക്കണമെന്നും ധരിക്കണമെന്നും ആരെ കാണണമെന്നും സ്‌നേഹിക്കണമെന്നും കല്ല്യാണം കഴിക്കണമെന്നും ബി.ജെ.പി തീരുമാനിക്കും. നിങ്ങളുടെ ചിന്തയെ വരെ അവര്‍ മുറിക്കും”


Also Read: ‘കേരളം ഇന്ത്യയുടെ പവര്‍ഹൗസ്’; കേരളത്തെ പുകഴ്ത്തി വീണ്ടും രാഷ്ട്രപതി


മിമിക്രി കലാകാരന് വിലക്കേര്‍പ്പെടുത്തിയ വാര്‍ത്തയുടെ ലിങ്കും ചേര്‍ത്താണ് സുര്‍ജേവാലയുടെ ട്വീറ്റ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ അബ് കീ ബാര്‍ മോദി സര്‍ക്കാരെന്ന മുദ്രാവാക്യമായിരുന്നു ബി.ജെ.പിയുടെത്. ഇതിനെ പരിഹസിച്ചാണ് സുര്‍ജേവാലയുടെ പ്രതികരണം.

സ്റ്റാര്‍ പ്‌ളസ് ചാനലിന്റെ “ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്റ്റര്‍ ചലഞ്ച് ” എന്ന റിയാലിറ്റി ഷോയിലാണ് പ്രധാനമന്ത്രിയെ അനുകരിച്ച ഭാഗങ്ങള്‍ ഒഴിവാക്കുകയും, മിമിക്രി കലാകാരനായ ശ്യാം രംഗീലയെ പരിപാടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തത്. മോദിയെ അനുകരിക്കുന്ന എപ്പിസോഡ് ഷൂട്ട് ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോള്‍ തനിക്ക് ഷോയുടെ പ്രൊഡക്ഷന്‍ ടീമില്‍ നിന്ന് ഫോണ്‍ വന്നതായും ഈ ഭാഗം സംപ്രേഷണം ചെയ്യാനാവില്ലെന്ന് ചാനല്‍ അറിയിച്ചതായും ശ്യാം രംഗീല പറയുന്നു.


Also Read: രണ്ട് തോണിയില്‍ കയറിയുള്ള ഈ പോക്ക് നടക്കില്ല; മോദിയെ വിമര്‍ശിച്ച ശിവസേനക്കെതിരെ ഫട്‌നാവീസ്


വേണമെങ്കില്‍ രാഹുല്‍ ഗാന്ധിയെ അനുകരിച്ചോളൂ, പ്രധാനമന്ത്രിയെ അനുകരിക്കരുതെന്നാണ് ചാനല്‍ ആദ്യം നിര്‍ദ്ദേശിച്ചത്.എന്നാല്‍ പിന്നീട് ചാനല്‍ രാഹുലിനേയും അനുകരിക്കാന്‍ പാടില്ലെന്ന് പിന്നീട് അറിയിച്ചതായും ഇയാള്‍ പറയുന്നു.

We use cookies to give you the best possible experience. Learn more