ഹൈദരാബാദ്: തെലങ്കാനയിലെ കോണ്‍ഗ്രസിന് തിരിച്ചടിയേകി മുതിര്‍ന്ന നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. കരിംനഗര്‍ ജില്ല മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കടകം മൃത്യുഞ്ജയം ആണ് കോണ്‍ഗ്രസ് വിട്ടത്. അദ്ദേഹത്തിന്റെ മകനും അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നു.
സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷനും കരിംനഗര്‍ എം.പിയുമായ ബണ്ഡി സഞ്ജയ് കുമാര്‍, മുന്‍ മന്ത്രി ഇ പെഡ്ഡി റെഡ്ഡി, മുന്‍ എം.പി ജി. വിവേക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കടകം മൃത്യുഞ്ജയത്തിന്റെ തീരുമാനത്തെ ബണ്ഡി സഞ്ജയ് കുമാര്‍ സ്വാഗതം ചെയ്തു. തന്റെ ഗുരുവിനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ബി.ജെ.പി നാല് ലോക്സഭ സീറ്റുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസിനെ മറികടന്ന് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെന്ന സ്ഥാനം കരസ്ഥമാക്കാനുള്ള ശ്രമങ്ങളിലാണ് ബി.ജെ.പി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ