മന്ത്രി എം.എം മണിയുടെ ഔദ്യോഗിക വാഹനത്തിന് രണ്ട് വര്‍ഷത്തിനിടെ 34 ടയറുകള്‍ മാറ്റിയെന്ന് വിവരാവകാശ രേഖയാണ് പുതിയ ചര്‍ച്ച. ടയര്‍ മാറ്റലിന്റെ പേരില്‍ നേരത്തെ മറ്റൊരു നേതാവും വിവാദത്തിലകപ്പെട്ടിട്ടുണ്ട്.
ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ജോയി തോമസ് ആണ് എം.എം മണിയെ പോലൊരു വിവാദത്തിലകപ്പെട്ടത്. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റായിരിക്കെ ഔദ്യോഗിക വാഹനത്തിന്റെ 27 ടയറുകളാണ് മാറ്റിയത്. നാല് വര്‍ഷത്തിനിടെയാണ് 27 ടയറുകള്‍ മാറ്റിയതെന്ന് ചൂണ്ടിക്കാട്ടി ജോയി തോമസ് തുക എഴുതിയെടുത്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അക്കാലത്ത് ജോയി തോമസിനെതിരെ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയംഗവും നിലവില്‍ കണ്ണൂര്‍ ഡി.സി.സി അദ്ധ്യക്ഷനുമായ സതീശന്‍ പാച്ചേനി അന്നത്തെ എ.ഐ.സി.സി ഉപാദ്ധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയിരുന്നു. ഇന്ധനത്തിന് 13.5 ലക്ഷം രൂപയും വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ ഭക്ഷണം കഴിച്ച വകയില്‍ ജോയി തോമസ് ഒമ്പത് ലക്ഷം രൂപയും ചെലവിട്ടു എന്നാരോപിച്ചാണ് സതീശന്‍ പാച്ചേനി പരാതി നല്‍കിയത്.
ടയര്‍ മാറ്റിയതിന്റെ പേരില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി ടോമിന്‍ തച്ചങ്കരി ജോയി തോമസിനെതിരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലവില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗമാണ് ജോയി തോമസ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ