രാവിലെ ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് വൈകുന്നേരമായപ്പോള്‍ വീണ്ടും കോണ്‍ഗ്രസില്‍
national news
രാവിലെ ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് വൈകുന്നേരമായപ്പോള്‍ വീണ്ടും കോണ്‍ഗ്രസില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th April 2018, 11:15 am

മംഗലാപുരം: തെരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ രാവിലെ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് വൈകുന്നേരമായപ്പോള്‍ വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തി. പനേമംഗളൂരുവിലെ കോണ്‍ഗ്രസ് നേതാവായ സുന്ദര നേവിഗരയാണ് ഒരു ദിവസം രണ്ടു പാര്‍ട്ടിയില്‍ ചേരുകയെന്ന റെക്കോര്‍ഡിട്ടത്.

രാവിലെ ഒരു പരിപാടിയയില്‍ വെച്ച് ബി.ജെ.പി നേതാവായ രാജേഷ് നായിക്കിന്റെ ക്ഷണപ്രകാരമാണ് സുന്ദര നേവിഗര ബി.ജെ.പിയിലേക്ക് ചേര്‍ന്നത്. പരിപാടിയില്‍ നായിക്ക് നല്‍കിയ ബി.ജെ.പി പതാക സുന്ദര നേവിഗര വീശുകയും ചെയ്തിരുന്നു. കര്‍ണാടക വനംമന്ത്രി ബി. രാമന്ത് റായ്‌ക്കെതിരായ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് രാജേഷ് നായിക്ക്.


Read more:  സ്‌പെഷ്യലിസ്റ്റ് ബൗളറില്‍ നിന്ന് ടി- ട്വന്റി ടോപ്പ് ബാറ്റ്‌സ്മാനായി ചുവടുമാറ്റം; ബാംഗ്ലൂരിനെ തകര്‍ത്ത നരെയ്ന്റെ പ്രകടനം കാണാം


എന്നാല്‍ വൈകീട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയിലെത്തി സുന്ദര നേവിഗേര വീണ്ടും കോണ്‍ഗ്രസുകാരനാവുകയായിരുന്നു.

മെയ് 12നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട 72 സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി പുറത്തിറക്കിയിരുന്നു. ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ ശിവമോഗയിലെ ശിക്കാരിപുരയിലാണ് മത്സരിക്കുന്നത്.