| Friday, 12th June 2020, 10:23 pm

കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനെ പുകഴ്ത്തിയതിന് സസ്‌പെന്‍ഷന്‍; ഡി.സി.സി ജനറല്‍ സെക്രട്ടറി സി.പി.ഐ.എമ്മില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും ഡി.സി.സി സെക്രട്ടറിയുമായ ടി.കെ അലവിക്കുട്ടി സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കേരള സര്‍ക്കാര്‍ മികച്ച രീതിയിലാണ് നടത്തിയതെന്ന് പ്രശംസിച്ച അലവിക്കുട്ടിയെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങിലാണ് അലവിക്കുട്ടി സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്. മുതിര്‍ന്ന നേതാവ് പാലൊളി മുഹമ്മദ് കുട്ടി അദ്ദേഹത്തെ സ്വീകരിച്ചു.

കൊവിഡിനെ നേരിടാനാകാതെ വികസിതരാജ്യങ്ങള്‍ പോലും ഇന്ന് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ കേരളം വളരെ സമര്‍ത്ഥമായി നേരിടുകയാണ്.
പ്രതീക്ഷയുടെ ഒരു ഇത്തിരിവെട്ടം ഇവിടെ തെളിഞ്ഞുകത്തുകയാണ്. ഇതില്‍ പൂര്‍ണമായ സഹകരണം കേരളത്തിലെ പ്രതിപക്ഷം നല്‍കിയിരുന്നെങ്കില്‍ നാളെ ചരിത്രം അത് രേഖപ്പെടുത്തുമായിരുന്നുവെന്നാണ് അലവിക്കുട്ടി ഫേസ്ബുക്കില്‍ അന്ന് കുറിച്ചത്.

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തി, പ്രതിഛായ മോശമാക്കി, പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന സന്ദര്‍ഭം സൃഷ്ടിച്ചു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അലവിക്കുട്ടിക്കെതിരെ ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് നടപടിയെടുത്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more